എന്താണ് വിഗ്രഹങ്ങള്‍ ..?
- Shaji Kannanalloor
- Jun 15, 2016
- 2 min read

ഈ വിഗ്രഹങ്ങള്‍ കല്ലും മണ്ണും സ്വയം ഉണ്ടാക്കിയതാണോ..? വിഗ്രഹങ്ങള്‍ വെറുതെ സ്വയം ഉണ്ടാകുന്നതാണോ ..? അല്ല ആ വിഗ്രഹങ്ങള്‍ ഒക്കെ സൃഷ്ടികള്‍ ആണ് .അതിന്റെ് പിന്നില്‍ ഒക്കെ പലരുടെയും പലതിന്റെയും മഹത് വല്ക്കരിക്കപ്പെട്ട കഥകള്‍ ഉണ്ട്. അതിനാലാണ് അവ വിഗ്രഹ വല്ക്കരിക്കപ്പെട്ടത് . ലോകത്തില്‍ ആദ്യമായിട്ട് ഉണ്ടായ വിഗ്രഹാരാധന പോലും മഹാന്മാരായ , ആദം നബി(അ)യുടെ മക്കളില്‍ പെട്ട സ്വാലിഹീങ്ങളുടെ പേരില്‍ ആയിരുന്നു. പല തഫ്സീര്‍ കിതാബുകളിലും അത് നമുക്ക് കാണാം . അത് കൊണ്ട് തന്നെ മരണപ്പെട്ട മഹാന്മാരുടെ ചിത്രങ്ങളും പ്രതിമകളും ഖബറിടങ്ങളുമൊക്കെ മുശ്രിക്കീങ്ങളുടെ ആരാധനാ കേന്ദ്രങ്ങളായി പണ്ട് മുതല്ക്ക് തന്നെ മനുഷ്യ സമൂഹത്തില്‍ നില നിന്നിരുന്നു . അതിനാലാണ് വിശ്വാസം ഉറക്കുന്നത് വരെ നബി (സ) ആദ്യകാലത്ത് കബര്‍ സിയാറത്ത് പോലും വിലക്കിയത് .. ഇമാം റാ സി പറയുന്നത് കാണുക : الْوَجْهُ الْخَامِسُ : أَنَّهُ رُبَّمَا مَاتَ مَلِكٌ عَظِيمٌ ، أَوْ شَخْصٌ عَظِيمٌ ، فَكَانُوا يَتَّخِذُونَ تِمْثَالًا عَلَى صُورَتِهِ وَيَنْظُرُونَ إِلَيْهِ ، فَالَّذِينَ جَاءُوا بَعْدَ ذَلِكَ ظَنُّوا أَنَّ آبَاءَهُمْ كَانُوا يَعْبُدُونَهَا فَاشْتَغَلُوا بِعِبَادَتِهَا لِتَقْلِيدِ الْآبَاءِ ، أَوْ لَعَلَّ هَذِهِ الْأَسْمَاءَ الْخَمْسَةَ وَهِيَ :وَدٌّ ،وَسُوَاعٌ ، وَيَغُوثُ ، وَيَعُوقُ ، وَنَسْرٌ ، أَسْمَاءُ خَمْسَةٍ مِنْ أَوْلَادِ آدَمَ ، فَلَمَّا مَاتُوا قَالَ إِبْلِيسُ لِمَنْ بَعْدَهُمْ : لَوْ صَوَّرْتُمْ صُوَرَهُمْ فَكُنْتُمْ تَنْظُرُونَ إِلَيْهِمْ ، فَفَعَلُوا فَلَمَّا مَاتَ أُولَئِكَ قَالَ لِمَنْ بَعْدَهُمْ : إِنَّهُمْ كَانُوا يَعْبُدُونَهُمْ فَعَبَدُوهُمْ ، وَلِهَذَا السَّبَبِ نَهَى الرَّسُولُ عَلَيْهِ السَّلَامُ عَنْ زِيَارَةِ الْقُبُورِ أَوَّلًا ، ثُمَّ أَذِنَ فِيهَا عَلَى مَا يُرْوَى أَنَّهُ عَلَيْهِ السَّلَامُ قَالَ : كُنْتُ نَهَيْتُكُمْ عَنْ زِيَارَةِ الْقُبُورِ أَلَا فَزُورُوهَا فَإِنَّ فِي زِيَارَتِهَا تَذْكِرَةً. ഒരു മഹാനായ രാജാവോ അല്ലെങ്കില്‍ ഒരു മഹാനായ വ്യക്തിയോ മരണപ്പെട്ടാല്‍ , അവര്‍ അയാളുടെ രൂപത്തില്‍ പ്രതിമ ഉണ്ടാക്കുകയും അതില്‍ നോക്കിക്കൊണ്ടിരിക്കുകയും ചെയ്യുമായിരുന്നു . അവരുടെ പിന്ഗാംമികളായി വന്നവരാകട്ടെ തങ്ങളുടെ വാപ്പ ഉപ്പാപ്പമാര്‍ ഇവരെ ആരാധിക്കുകയാണ് ചെയ്തിരുന്നതെന്ന് വിചാരിക്കുകയും അങ്ങനെ ആ പൂര്വ്വക പിതാക്കന്മാരെ അനുകരിച്ചുകൊണ്ട് അവര്‍ അവരെ ആരാധിക്കുന്നതില്‍ ഏര്പ്പെടുകയും ചെയ്തു . അല്ലെങ്കില്‍ വദ്ദ് സുവാ , യഗൂസ് , യ ഊഖ് നസ്ര്‍ എന്ന ഈ പേരുകള്‍ ആദമിന്റെ മക്കളില്‍ അഞ്ച് പേരുടെ നാമങ്ങള്‍ ആയിരിക്കാം . അവര്‍ മരിച്ചപ്പോള്‍ അവരുടെ പിന്ഗാലമികളോട് ഇബ്ലീസ് പറഞ്ഞു : നിങ്ങള്‍ അവരുടെ രൂപത്തില്‍ പ്രതിമകളുണ്ടാക്കുകയും അവയില്‍ നോക്കിക്കൊണ്ടിരിക്കുകയും ചെയ്തുവെങ്കിലോ.. അങ്ങിനെ അവര്‍ അപ്രകാരം ചെയ്തു . ആ (തലമുറയില്‍ ഉള്ള ) ആളുകള്‍ മരിച്ചപ്പോള്‍ അവരുടെ പിന്ഗാ്മികളോട് ഇബലീസ് പറഞ്ഞു : നിങ്ങളുടെ അവര്‍ അവരെ ആരാധിക്കുകയാണ് ചെയ്തതെന്ന് ഇബ്ലീസ് പറഞ്ഞു കേള്പ്പിംച്ചു. അങ്ങിനെ അവര്‍ അവരെ ആരാധിച്ചു . ഇക്കാരണത്താലാണ് ഖബറുകള്‍ സിയാറത്ത് ചെയ്യുന്നതിനെ റസൂല്‍ (സ) ആദ്യം വിരോധിച്ചത് . “നിങ്ങള്‍ ഖബര്‍ സിയാറത്ത് ചെയ്യു ന്നതിനെ ഞാന്‍ വിരോധിച്ചിരുന്നു ; എന്നാല്‍ ഇനി നിങ്ങള്‍ ഖബര്‍ സന്ദര്ശി്ച്ചു കൊള്ളുവിന്‍ ; നിശ്ചയമായും അതില്‍ നിങ്ങള്ക്ക്ി ഒരു ഓര്മ്മചപ്പെടുത്തല്‍ ഉണ്ട്” എന്ന്‍ നബി (സ) പറഞ്ഞിട്ടുള്ളതായി കാണുന്ന റിപ്പോര്ട്ടു കള്‍ അനുസരിച്ച് പിന്നീട് ഖബര്‍ സന്ദര്ശി ക്കുന്നത് അനുവദിച്ചു . ( തഫ്സീര്‍ റാസി ) മരിച്ചു മറപെട്ടു ഖബറില്‍ കിടക്കുന്നവരും ഒരു ഉപകാരവും ഉപദ്രവവും ചെയ്യില്ല .വിഗ്രഹങ്ങളും മരിച്ചു മറപെട്ടു ഖബറില്‍ കിടക്കുന്നവരും ഒരു ഉപകാരവും ഉപദ്രവവും ചെയ്യില്ല .എല്ലാം കണക്കാണ് . ആഗ്രഹ സഫലീകരനത്തിനു തേടേണ്ടത് അല്ലാഹുവിനോട് മാത്രം . അല്ലാഹുവിനോട് മാത്രം തേടുന്നവന്‍ മുസ്ലിം . അല്ലാഹു അല്ലാത്തവരോട് തേടുന്നവന്‍ അമുസ്ലിംv ( മുശ്രിക്ക്)
Comments